ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭരണപരമായ ചരിത്രം

📜

ഭരണപരമായ ചരിത്രം

കൊല്ലവർഷം 1110 മുതൽ 2025 വരെയുള്ള നാൾവഴികൾ

കൊല്ലവർഷം 1110 - 1119 (രാജപഞ്ചായത്ത്)

ഭാരതം സ്വതന്ത്രമാവുന്നതിനും ഐക്യകേരളം രൂപംകൊള്ളുന്നതിനും വളരെ മുൻപ് തന്നെ കൊല്ലവർഷം 1110 മുതൽ കൊച്ചി നാട്ടുരാജ്യത്തിനു കീഴിൽ രാജപഞ്ചായത്തായി പഴയന്നൂർ പഞ്ചായത്ത് നിലനിന്നതായി രേഖകൾ വ്യക്തമാക്കുന്നു.

അന്ന് പഴയന്നൂർ, തിരുവില്വാമല, കൊണ്ടാഴി എന്നീ പഞ്ചായത്തുകൾ ചേർന്ന് പഴയന്നൂർ ഗ്രൂപ്പ് പഞ്ചായത്ത് കോർട്ട് (പഞ്ചായത്ത് കോടതി) സ്ഥാപിച്ചതായും മേൽ പഞ്ചായത്തുകളിലെ എല്ലാ കേസുകളിലും വിധി തീർപ്പ് കല്‌പിച്ചതായുമുള്ള രേഖകൾ ലഭ്യമാണ്. അന്നത്തെ പഞ്ചായത്തിൽ ചേലക്കോട്, വടക്കേത്തറ, പഴയന്നൂർ, വെന്നൂർ, എളനാട് എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെട്ടിരുന്നു.

👑 ആദ്യ പ്രസിഡണ്ട്: ശ്രീ. സി. കരുണാകരൻ നായർ (1114 മീനമാസം 9) (പിന്നീട് 1119 മകരമാസം 30-ന് ശ്രീ. ആർ. കൃഷ്ണയ്യർ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു)

1114-ലെ ആദ്യ ഭരണസമിതി അംഗങ്ങൾ:

ശ്രീ. സി. കരുണാകരൻ നായർ, ശ്രീ. കെ. നാരായണമേനോൻ, എൻ. പി. രാമൻ നായർ, പി. ആർ. കൃഷ്‌ണയ്യർ, പി. ഗോവിന്ദൻ നായർ, കുഞ്ഞിരാമമേനോൻ, രാമനുണ്ണി എഴുത്തശ്ശൻ, ശ്രീ. മൊയ്‌തീൻകുട്ടി വാവൻ, കിഴക്കേതിൽ അച്ചുതൻ എഴുത്തശ്ശൻ.

വർഷം 1950 - 1974 (സ്വാതന്ത്ര്യാനന്തര സമിതികൾ)

1950: നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ പ്രസിഡണ്ട് ശ്രീ. ആച്ചാട്ടിൽ നാരായണൻകുട്ടി മേനോൻ ആയിരുന്നു.

അംഗങ്ങൾ: ശ്രീ. സി.എം. ശങ്കരനാരായാണൻ നായർ, ശ്രീ. എം. രാമൻകുട്ടി നായർ, ശ്രീ. കെ. ശങ്കുണ്ണി മേനോൻ, ശ്രീ. കെ. ബാലകൃഷ്‌ണ മേനോൻ, ശ്രീ. പി.പി. വെങ്കിടപരമേശ്വരൻ.

1961 ഡിസംബർ 16 മുതൽ: ശ്രീ. പി.വി. വെങ്കിടപരമേശ്വര അയ്യർ പ്രസിഡണ്ടായ ഭരണസമിതി.

അംഗങ്ങൾ: ശ്രീ. കെ. ഗോപാലൻ നായർ, കെ. ശങ്കുണ്ണി മേനോൻ.
🏛️ 1963-ലെ പുതിയ പഞ്ചായത്ത് ഭരണസമിതി പ്രസിഡണ്ട്: ശ്രീ. കെ. ശങ്കുണ്ണി മേനോൻ | വൈസ് പ്രസിഡണ്ട്: ശ്രീ. സി. എസ്. സുകുമാരൻ
അംഗങ്ങൾ: ശ്രീ. ചെന്താമര പിഷാരൊടി, ശ്രീ. വി. കുഞ്ഞിരാമൻ നായർ, ശ്രീ. വി. പരമേശ്വരൻ എഴുത്തച്ഛൻ, ശ്രീ. പി. പ്രഭാകര മേനോൻ, ശ്രീ. പി. എൻ. വെങ്കിട്ടരാമൻ, ശ്രീ. പി.എൻ. നീലകണ്ഠൻ, ശ്രീ. വി. കുട്ടൻ.

👩 1964-ൽ: ശ്രീമതി. ഈശ്വരി അമ്മാളെ വനിത പ്രതിനിധിയായി നോമിനേറ്റ് ചെയ്തു‌.
🗓️ 1974 ഫെബ്രുവരി 19: ശ്രീ. സി.എസ്. സുകുമാരനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.

വർഷം 1979 & 1988

🗳️ 1979 തെരഞ്ഞെടുപ്പ് (10 അംഗ സമിതി) പ്രസിഡണ്ട്: ശ്രീ. സി.എസ്. സുകുമാരൻ | വൈസ് പ്രസിഡണ്ട്: ശ്രീ. ടി. മുകുന്ദൻ
അംഗങ്ങൾ: ശ്രീ. അബ്ദുൾഖാദർ, ശ്രീ. എം. വിജയൻ, ശ്രീ. എം. ആർ. കൃഷ്‌ണൻ, ശ്രീ. കെ. രാധാകൃഷ്‌ണൻ നായർ, ശ്രീ. എം. ശശികുമാർ, ശ്രീ. കെ.ആർ. ജനാർദ്ദനൻ, ശ്രീ. പി. നാരായണമേനോൻ, ശ്രീമതി. കെ.പി. ലൂസി.
🗳️ 1988 തെരഞ്ഞെടുപ്പ് (12 അംഗ സമിതി) നറുക്കെടുപ്പിലൂടെ: പ്രസിഡണ്ട്: ശ്രീ. എം.പി. വർഗ്ഗീസ് | വൈസ് പ്രസിഡണ്ട്: ശ്രീമതി. സി. എം. ഈശ്വരി അമ്മാൾ
അംഗങ്ങൾ: ശ്രീ. പി. കെ. മുരളീധരൻ, ശ്രീ. ടി. ഹൈദ്രുമാൻ, ശ്രീ. സി.എസ്. സുകുമാരൻ, ശ്രീ. പി. സേതുമാധവൻ, ശ്രീ. പി. ശ്രീകുമാരൻ, ശ്രീ. പി.എം. അബൂബക്കർ, ശ്രീ. പി.ബി. ഹരിദാസ്, ശ്രീ. ടി. മുകുന്ദൻ, ശ്രീ. പി. സി. അപ്പുണ്ണി, ശ്രീമതി. കമലം.

വർഷം 1995 - 2005 (പഞ്ചായത്ത് രാജ് യുഗം)

1995 സെപ്‌തംബർ: പഞ്ചായത്ത് രാജ് നിയമപ്രകാരം നടത്തിയ ആദ്യത്തെ തെരഞ്ഞെടുപ്പിൽ 13 അംഗ ഭരണസമിതി. പ്രസിഡണ്ട്: ശ്രീ. പി.എ. ബാബു, വൈസ് പ്രസിഡണ്ട്: ശ്രീമതി. ഉഷാദേവി.

അംഗങ്ങൾ: ശ്രീമതി. ശോഭന രാജൻ, ശ്രീ. പി.കെ. മുരളീധരൻ, ശ്രീ. വി.ജി. കുട്ടൻ, എം.എം. ബഷീർ, ശ്രീ. ടി.ആർ. അയ്യപ്പൻ, ശ്രീ. മാരിയിൽ രാമകൃഷ്ണൻ നായർ, ശ്രീമതി. കെ. നീലിക്കുട്ടി, ശ്രീ. പി.എസ്. സുലൈമാൻ, സുശീല ടീച്ചർ, ഇ.എൻ. വാസുദേവൻ, ശ്രീമതി. വത്സലാ വേണുഗോപാലൻ.

2000 & 2003: 2000-ലെ 17 അംഗ സമിതിയിൽ ശ്രീ. കെ. രാമൻകുട്ടി പ്രസിഡണ്ടായി (സ്റ്റാൻ്റിംങ് കമ്മിറ്റി: ശ്രീ. ടി. മുകുന്ദൻ, കെ.കെ. അബ്ബാസ്). 2003-ലെ അദ്ദേഹത്തിന്റെ അകാല നിര്യാണത്തെതുടർന്ന് ശ്രീ. എം.ആർ. സുമേഷ് മെമ്പറാവുകയും, ശ്രീ. കെ. കുഞ്ഞൻകുട്ടി പുതിയ പ്രസിഡണ്ടാവുകയും ചെയ്തു.

അംഗങ്ങൾ: ശ്രീ. പി.കെ. മുരളീധരൻ, ശ്രീമതി. ഉഷാദേവി, ശ്രീ. കെ. രാമചന്ദ്രൻ, ശ്രീ. കെ.ജി. രാധാകൃഷ്ണൻ, ശ്രീമതി. സുഷമ, ശ്രീ. പി.എ. ബാബു, ശ്രീമതി. ടി. നിർമ്മല, ശ്രീമതി. വി.കെ. സരസ്വതി, ശ്രീ. ഇ.എൻ. വാസുദേവൻ, ശ്രീ. കെ.ടി. വിജയൻ, ശ്രീമതി സി. വിലാസിനി, ശ്രീ. കെ.എ. അബ്ദുൾ സത്താർ, ശ്രീമതി. ശാന്തകുമാരി.
🗳️ 2005 തെരഞ്ഞെടുപ്പ് (21 അംഗ സമിതി) പ്രസിഡണ്ട്: ശ്രീമതി. രമാരാധാകൃഷ്‌ണൻ | വൈസ് പ്രസിഡണ്ട്: ശ്രീ. പി.എ. ബാബു സ്റ്റാൻ്റിംങ്ങ് കമ്മിറ്റി: കെ.എസ്. സതീശൻ, ശ്രീമതി. കാർത്തിക സുരേഷ്
അംഗങ്ങൾ: ശ്രീ. കെ.പി. ശ്രീജയൻ, എൻ. കെ. രവീന്ദ്രൻ, സി.പി. മോഹൻദാസ്, ടി.കെ. രാമദാസ്, പി.എസ്. സുലൈമാൻ, ശ്രീമതി. ബാലാമണി, ശ്രീമതി. ജമീല അബ്ബാസ്, ശ്രീ. കെ.എസ്. രാജീവ്, ടി.പി. ശിവദാസ്, ശ്രീമതി ടി. നിർമ്മല, ശ്രീ. ടി. മുകുന്ദൻ, കെ.എം. കൃഷ്ണ‌ൻകുട്ടി, കുമാരി ഏ.കെ. ലത, ശ്രീമതി റഹ്‌മത്ത്, ശ്രീ. പി. കെ. മുരളീധരൻ, ശ്രീ. കെ. എസ്. സതീശൻ.

വർഷം 2010 - 2020

2010: 22 അംഗ ഭരണസമിതി. പ്രസിഡണ്ട്: ശ്രീ പി.കെ. മുരളീധരൻ, വൈസ് പ്രസിഡണ്ട്: കുമാരി എ.കെ. ലത (സ്റ്റാൻ്റിംങ് കമ്മിറ്റി: ടി.ആർ. അയ്യപ്പൻ, കെ.എ. മുഹമ്മദലി, ലതാസാനു).

അംഗങ്ങൾ: ലതാകുമാരി, ഗീത രാധാകൃഷ്ണൻ, ബിജു വി. നായർ, ഇ.സി. ഉണ്ണികൃഷ്‌ണൻ, ലേഖാമണി, ബിന്ദുദാസൻ, ബേബി വി., രുഗ്മിണി സാജു, കെ.എ. അസ്സനാർ, ശ്രീ ടി. മുകുന്ദൻ, ബിന്ദു രാജു, പി.സി. രാജൻ, സുജാത, ആർ. രാമകൃഷ്‌ണൻ, കെ.പി. ശ്രീജയൻ, എം. പത്മകുമാർ, ജ്യോതി ഷാജി, പുഷ്പലത.

2015: 22 അംഗ ഭരണസമിതി. പ്രസിഡണ്ട്: ശ്രീമതി ശോഭന രാജൻ, വൈസ് പ്രസിഡണ്ട്: കെ.പി. ശ്രീജയൻ (സ്റ്റാൻറിംഗ് കമ്മിറ്റി: വി.കെ. ശാന്ത, എൻ. അരവിന്ദാക്ഷൻ, ബിന്ദു ധർമ്മൻ).

അംഗങ്ങൾ: ബിന്ദു ധർമ്മൻ, എം.പി. ശശിധരൻ, എൻ. വി. നാരായണൻകുട്ടി, ഗീതാ രാധാകൃഷ്‌ണൻ, എ.കെ. രമ, പി.എസ്. സുലൈമാൻ, രജനി ബാബു, ഷിഫാനത്ത്, ടി.എസ്. മധു, സജിമോൻ സി., രുഗ്മിണിചന്ദ്രൻ, ഒ.കെ. ഷീന, എൻ. അരവിന്ദാക്ഷൻ, എൻ.ജി. ഗിരിലാൽ, സൗമ്യ, പത്മജ മുരളിധരൻ, ഇന്ദിര വി., പ്രദീപ് ആർ., പി.കെ. മുരളീധരൻ.

2020: 22 അംഗ ഭരണസമിതി. പ്രസിഡണ്ട്: ശ്രീ പി.കെ. മുരളീധരൻ, വൈസ് പ്രസിഡണ്ട്: ശ്രീമതി രമ്യ ടീച്ചർ (സ്റ്റാൻ്റിംഗ് കമ്മിറ്റി: എ.കെ. ലത, കെ.എ. ഹംസ, സൗഭാഗ്യവതി എ.).

അംഗങ്ങൾ: സൗഭാഗ്യവതി, വി. യശോദ, കെ.എം. അസീസ്, സുധീഷ്, സ്വയംപ്രഭ, അബ്ദുള്ള യു., ബേബി വി., നീതു, പി.എ. ബാബു, ശ്രീകുമാർ സി., പ്രേമ, ജയപ്രകാശ്, എ. ഷക്കീർ, കെ.എ. രാധിക, പ്രദീപ്, കൃഷ്‌ണൻകുട്ടി സി., സുജ, രാധ.

✨ നിലവിൽ (2025 ഡിസംബർ തെരഞ്ഞെടുപ്പ്)

🏛️ പ്രസിഡണ്ട്: ശ്രീമതി. സജിത മുരളി 🏛️ വൈസ് പ്രസിഡണ്ട്: ശ്രീ. സുരേഷ് സി. സി.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ: അഖില സി.യു, സിജി ജോൺ, നിർമ്മല ടി.

24 അംഗ പുതിയ ഭരണസമിതി അംഗങ്ങൾ:

ഗീതാ വി.കെ, ശിവകുമാർ പി. സി., അഖില സി.യു, ഹരിദാസൻ.പി.സി, സജിത മുരളി, സഞ്ജിത്ത് എം, ലേഖമണി ടി, പ്രിയ പി.സി, ഷിഫാനത്ത് യു.എച്ച്, മുഹമ്മദ് മുസ്‌തഫ പി.എ, രാജീവ് കെ.എസ്, സജി കെ വി, അനു ടി.പി, നിർമ്മല ടി, സുബൈദ യു, സുരേഷ് സി. സി, പ്രമീള ബി, ശ്രീമതി, സിജി ജോൺ, ബാബു എൻ, വിനോദിനി എ.ജി, ദിൽഷാദ് നിസാം ഐ, കൃഷ്ണകുമാർ പി, മനോജ് എം.